രഹസ്യ മൈക്ക് ഉപയോഗം; വാട്സാപ്പിന്റെ പരിശോധക്ക് വിധേയമാകുമെന്ന് കേന്ദ്രം

(www.kl14onlinenews.com)

(11-May-2023)

രഹസ്യ മൈക്ക് ഉപയോഗം; വാട്സാപ്പിന്റെ പരിശോധക്ക് വിധേയമാകുമെന്ന് കേന്ദ്രം

പയോക്തക്കളുടെ അറിവില്ലാതെ വാട്‌സാപ് രഹസ്യമായി മെെക്രോഫോൺ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിലെ എൻജിനീയറായ ഫോക്ക് ഡാബിരിയാണ് ഈ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനും പിന്നാലെ നിരവധി പേർ വാട്സാപ്പിൽ നിന്ന് സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തിരുന്നു.
താൻ ഉറങ്ങി കിടന്ന സമയത്ത് വാട്‌സാപ് തന്റെ അനുമതിയില്ലാതെ ഫോണിലെ മെെക്രോഫോൺ ഉപയോഗിച്ചുയെന്നാണ് ഫോക്ക് ഡാബിരി പറഞ്ഞത്. വാട്സാപ്പിന്റെ ഈ നീക്കം സ്വകാര്യതയുടെ ലംഘനമാണ്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കും. പുതിയ ഡിജിറ്റല്‍ പഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഐടി സഹമന്ത്രി ട്വീറ്റ് ചെയ്തു.

പുലർച്ചെ ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകളുമായി ട്വിറ്റർ എൻജനീയര്‍. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്സാപ്പിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് താഴെ ഇലോൺ മസ്കും പ്രതികരിച്ചു. വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത്.

Post a Comment

أحدث أقدم