കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം: ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി പ്രിയങ്ക ഗാന്ധി

(www.kl14onlinenews.com)
(13-May-2023)

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം: ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ്, ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി മുന്നേറുകയാണ്. ഇതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഷിംലയിലെ ജഖു ഹനുമാന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി.

വോട്ടെണ്ണലിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ എച്ച്ഡി കുമാരസ്വാമിയും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. കര്‍ണാടകയിലെ 224 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് ആരംഭിച്ചത്.ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്ത് വരും.224 അംഗ നിയമസഭയിലേക്ക് മെയ് 10ന് നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് 73.19 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post