സഹവാസ ക്യാമ്പിന് തുടക്കമായി

(www.kl14onlinenews.com)
(09-May-2023)

സഹവാസ ക്യാമ്പിന് തുടക്കമായി
നായന്മാർമൂല: തൻബീഹുൽ ഇസ്ലാം ടീച്ചർ ട്രെയിനിങ് സെൻറർ സംഘടിപ്പിക്കുന്ന ഒരുമ 2023 സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. അധ്യാപക വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനാണ് പത്ത് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ ദിവസങ്ങളിലായി നടക്കുന്ന വ്യത്യസ്ത സെഷനുകൾക്ക് പ്രഗൽഭ വ്യക്തിത്വങ്ങൾ നേതൃത്വം നൽകും. മോഡൽ പാർലമെൻറ്, സർഗ്ഗവേള, പാചക പരിശീലനം, യോഗ പരിശീലനം, ഉല്ലാസ ഗണിതം, കൗൺസിലിംഗ്, മോട്ടിവേഷണൽ ക്ലാസ്, ഫീൽഡ് ട്രിപ്പ് തുടങ്ങി വ്യത്യസ്ത പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. മെയ് 8 തിങ്കളാഴ്ച ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ടി.ഐ.ടി.ടി.സി മാനേജർ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. നായന്മാർമൂല ബദർ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളായ ബഷീർ, കെ എച്ച് എം, വർഷിദ് തുടങ്ങിയവർ സംസാരിച്ചു പ്രിൻസിപ്പൽ ഡോക്ടർ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ജിജി ശ്രീധരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post