കർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മുഖ്യമന്ത്രിയിൽ സസ്പെൻസ് തുടരുന്നു

(www.kl14onlinenews.com)
(14-May-2023)

കർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മുഖ്യമന്ത്രിയിൽ സസ്പെൻസ് തുടരുന്നു

ബംഗളൂരു: കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരമേറ്റെടുക്കും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ യോഗം ചേർന്ന് നിയമസഭാകക്ഷി നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, യോഗത്തിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായത്തിലെത്താനുള്ള സാധ്യത കുറവാണ്.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഖ്യകക്ഷികളുള്‍പ്പടെ മറ്റ് പാര്‍ട്ടിനേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Post a Comment

Previous Post Next Post