വ്യാജ രേഖയുണ്ടാക്കി കുടുംബശ്രീ ഫണ്ട്‌ തട്ടാൻ ശ്രമിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം:മുസ്ലിം ലീഗ്

(www.kl14onlinenews.com)
(10-May-2023)

വ്യാജ രേഖയുണ്ടാക്കി കുടുംബശ്രീ ഫണ്ട്‌ തട്ടാൻ ശ്രമിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം:മുസ്ലിം ലീഗ്

കാസർകോട് :മൊഗ്രാൽ പുത്തൂർ,
വ്യാജ സീലും ഒപ്പും
ഉപയോഗിച്ച് കുടുംബ
ശ്രീയുടെ ഫണ്ട്‌ തട്ടാൻ ശ്രമിച്ച മുഴുവൻ കുറ്റവാളി
കൾക്കെതിരെയും
മതിയായ വകുപ്പുകൾ ചേർത്ത്കേസെടുക്കണ
മെന്ന് മുസ്ലിം ലീഗ്
പഞ്ചായത്ത്‌ പ്രസിഡന്റ്‌
അൻവർ ചേരങ്കയിയും
ജന:സെക്രട്ടറി സിദ്ദിഖ്
ബേക്കലും ആവശ്യപ്പെട്ടു,
മൊഗ്രാൽ പുത്തൂർ ഗ്രാമ
പഞ്ചായത്തിലെ കുടുംബ
ശ്രീ സി.ഡി.എസ് ലെറ്റർ
പേഡുംസീലുംചെയർപേഴ്സൻനബീസയുടെഒപ്പുമാണ്വ്യാജമായിഉപയോഗിച്ചത്.ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ്കമ്മിറ്റിചെയർപേഴ്സനും.ബിജെപിനേതാവുമായ പ്രമീള മജൽ
കുടുംബശ്രീ അംഗവും ബിജെപി പ്രവർത്തകരു
മായ അനാമിക,ഗായത്രി
എന്നിവർ ചേർന്നാണ്
ഫണ്ട്‌ തട്ടാൻ ശ്രമിച്ചത്.
അനാമികക്ക് സംരംഭം
തുടങ്ങുന്നതിന് വായ്പ
അനുവദിക്കുന്നതിന്
സിഡിഎസ്ചെയർപേഴ്സൻനബീസ കമ്പാർ സി ഡി എസ്ഓഫീസിലേക്ക് കൊ
ടുത്തmസാക്ഷ്യപത്രത്തിൽപ്രമീളമജലിന്റെയും ഗായത്രിമജലിന്റെയുംപേര് കൂട്ടിച്ചേർക്കുകയായിരുന്നു
ഇതിന് വേണ്ടി മൂവരും ചേർന്ന് വ്യാജ ലെറ്റർപ്പേ ടുംസീലുംഒപ്പുംഉപയോ
ഗിച്ചുവെന്നാണ് പരാതി
സംശയം തോന്നിയ ഉദ്യോഗസ്ഥർ കത്ത് പഞ്ചായത്തിലേക്ക് തിരിച്ചയച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
സി. ഡി. എസ് ചെയർ പേഴ്സൻ ഇത് സംബന്ധിച്ച്പോലീസിൽ
 നേരത്തെ തന്നെ പരാതി കൊടുത്തിരുന്നുവെങ്കിലും
പോലീസ്കാര്യമായഇട
പെടൽ നടത്തിയിരുന്നില്ല
പ്രതിഷേധത്തെ ഭയന്നാണ്
അനാമികയെമാത്രംപ്രതിയാക്കിചെറിയവകുപ്പുകൾ
 മാത്രം ചേർത്ത് ഇപ്പോൾ
 കേസെടുത്തിരിക്കുന്നത്.
 വ്യാജ കത്തിന്റെ മുഖ്യ
സൂത്രധാരിയുംപഞ്ചായത്ത്‌സ്റ്റാന്റിങ് കമ്മിറ്റി
ചെയർപേഴ്സനും
 ബിജെപി കാസറഗോഡ്
 മണ്ഡലം പ്രസിഡന്റുമായ
പ്രമീളയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ
ഭാഗത്ത് നിന്നും ഉണ്ടായത്.
ഇതിൽ ഉൾപ്പെട്ട  മുഴുവൻ
ആളുകൾക്കെതിരെയും
വ്യാജ രേഖയുണ്ടാക്കി
 പണം തട്ടാൻ ശ്രമിച്ചതിന്
 ഇന്ത്യൻ ശിക്ഷാ നിയമം
 468, 471, 472, 473 വകുപ്പുകൾ ചേർത്ത്
 കേസ് എടുക്കണമെന്നും
അല്ലാത്തപക്ഷം ശക്ത
മായപ്രക്ഷോഭ പരിപാടി
 സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ
  അറിയിച്ചു.....

Post a Comment

أحدث أقدم