പൊവ്വലിലെ പീഢനക്കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം: മുസ്ലിം ലീഗ് 2023

(www.kl14onlinenews.com)
(23-May-2023)

പൊവ്വലിലെ പീഢനക്കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം: മുസ്ലിം ലീഗ്


മുളിയാർ: പൊവ്വലിൽ പതിനാലുകാരൻ പീഢനത്തിന്
ഇരയായ സംഭവത്തിൽ
വിദഗ്ദമായ ഉന്നതതല അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹി കളുടെയോഗം
ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള
ശക്തമായ പ്രക്ഷോഭം
നടത്താനും യോഗം തീരുമാനിച്ചു.

പീഡനത്തിന് ഇരയായ കുട്ടി ആദ്യം നൽകിയ മൊഴിയിൽ പറഞ്ഞ ചില വ്യക്തികളെ കേസിൽ നിന്ന്
ഒഴിവാക്കപ്പെട്ടതും കേസ് ചിലരിലേക്ക് മാത്രം ഒതുക്കപ്പെട്ടതും 
ദുരൂഹപരവും,
ആശങ്കാജനകവുമാണ്.

ചില വാർത്താ 
മാധ്യമങ്ങളിൽ വന്ന
വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർ തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നും,സമാനമായ സംഭവത്തിന് ഇരയായ കുട്ടികൾ ഇനിയും ഉണ്ട് എന്നും,മയക്ക് മരുന്ന് നൽകി എന്നുമുള്ള 
കുട്ടിയുടെ 
വെളിപ്പെടുത്തൽ ഗൗരവത്തിൽ എടുക്കേണ്ട കാര്യമാണ്.

ജോലി നൽകുന്ന മറവിൽ കൗമാരക്കാരെയും വിദ്യാർത്ഥികളെയും
അധാർമ്മികതക്ക് പ്രോൽസാഹിപ്പിക്കുന്ന
ഡിവൈ.എഫ്.ഐ
മുൻ മുൻ ബ്രാഞ്ച് സെക്രട്ടറിക്കും സംഭവ ത്തിൽ പങ്കുള്ളതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ
 നീതി പൂർവ്വവുമായ
അന്വേഷണം അനിവാര്യമാണ്.

ആരോപണ 
വിധേയനായ മുസ്ലിം ലീഗ് ഭാരവാഹിയെ 
സംഭവം പുറത്തു വന്ന് മണിക്കൂറുകൾക്കകം പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നിക്കം ചെയ്യുകയും, പോലീസ് 
കേസെടുക്കുകയും ചെയ്തിട്ടും സി.പി.എം നടത്തുന്ന സമരവും, പ്രസ്താവനയും രാഷ്ട്രീയ മുതലെടു പ്പിനും കേസ് അട്ടിമറി ക്കാനും,സിപിഎമ്മിന് നേരെ നീളുന്ന 
അരോപണങ്ങളെ പ്രതിരോധിക്കാനും വേണ്ടി മാത്ര മാണ്. 

ഇരിയണ്ണി പാർട്ടി ഗ്രാമത്തിലെ സി.പി.എം സഹകരണ സ്ഥാപനത്തിലെ 
ഡി.വൈ.എഫ്. ഐ നേതാവായ 
ജീവനക്കാരൻ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച കാര്യത്തിലും, ബോവിക്കാനത്തെ സഹകരണ സ്ഥാപനത്തിൽ ജീവനക്കാരനായ ഡി.വൈ.എഫ്.ഐ ഭാരവാഹിയുടെ 
ഭാര്യ അതേ സ്ഥാപന ത്തിലെ മറ്റൊരു ജീവനക്കാരൻ്റെ 
വഴിവിട്ട ബന്ധംമൂലം ആത്മഹത്യ ചെയ്ത സംഭവത്തിലും, ബോവിക്കാനത്തെ 
മുൻ ഡി.വൈ.എഫ്.ഐ നേതാവ് ദിവസങ്ങൾക്ക് മുമ്പ് യുവതിയെ കഴുത്തറുത്ത് കൊന്ന
സംഭവത്തിലും സി.പി.എം സ്വീകരിച്ച ഒട്ടക പക്ഷി നയം ഇരട്ടത്താപാണെന്നും യോഗം അഭിപ്രായ പ്പെട്ടു.

യോഗത്തിൽ വൈസ് പ്രസിഡണ്ട് ഹനീഫ പൈക്കം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ മാർക്ക് മുഹമ്മദ്, ഭാരവാഹികളായ ബി.കെ.ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, നസീർ മൂലടുക്കം സംബന്ധിച്ചു.

Post a Comment

Previous Post Next Post