ജില്ലയിൽ എൻഡോസൾഫാൻ ലിസ്റ്റിൽ നിന്ന് പുറത്തായ 1031പേർ പ്രക്ഷോഭം ശക്തമാക്കുന്നു

(www.kl14onlinenews.com)
(23-May-2023)

ജില്ലയിൽ എൻഡോസൾഫാൻ ലിസ്റ്റിൽ നിന്ന് പുറത്തായ 1031പേർ പ്രക്ഷോഭം ശക്തമാക്കുന്നു
കാസർകോട് :
2017 ഏപ്രിൽ അഞ്ച് മുതൽ ഒമ്പത് വരെ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും 1905 എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും അത് 287ആയി ചുരുക്കിയതോടെ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി 587 പേരെ ഉൾപ്പെടുത്തിയെങ്കിലും ബാക്കി വന്ന 1031 പേരെ കൂടി തിരിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം ശക്തിപ്പെടുത്താൻ സമര സമിതി തീരുമാനിച്ചു.

മെയ് 30 ന് അവകാശ പ്രഖ്യാപന ദിനമായി ആചരിക്കും.1031പേരും അവരവരുടെ വീടുകളിൽ പ്ലെക്കാർഡ് പിടിച്ച് സമരം നടത്തും.
മെയ് 17ന് കാഞ്ഞങ്ങാട് മേഖലാ കൺവെൻഷനും 19 ന് കാസറഗോഡ് മേഖലാ കൺവെൻഷനും നടന്നു നുറുക്കണക്കിന് ആളുകൾ സംബന്ധിച്ചു.
ജനപ്രതിനിധികളുടെയടക്കം പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്ന് സമര സമിതി അഭ്യർത്ഥിച്ചു.

വിവിധകൺവെൺഷനിൽചെയർ പേർഷനൽ എം.കെ.അജിത അദ്ധ്യക്ഷം വഹിച്ചു.
ഡോ : ഡി.സുരേന്ദ്രനാഥ്, വിഷ്ണു പ്രസാദ് ശർമ്മ, അജിത കൊടക്കാട്, മേരി കണ്ണൂർ, ഫാത്തിമ, ചന്ദ്രമതി, കരീം ചൗക്കി,സുബൈർ പടുപ്പ്. പി.കെ.ഫാത്തിമ അമ്പലത്തറ കുഞ്ഞികൃഷ്ണൻ. ഹമീദ് ചേരങ്കയി. കദീജ മൊഗ്രാൽ.സംസാരിച്ചു.1031 ജനറൽകൺവീണർ
പി.ഷൈനി സ്വാഗതവും ഗീത ചെമ്മനാട് നന്ദിയും പറഞ്ഞു.

കൺവീനർ
എൻഡോസൾഫാൻ 1031 സമരസമിതി

Post a Comment

Previous Post Next Post