(www.kl14onlinenews.com)
(10-May-2023)
കൊച്ചി :
കൊട്ടാക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസ് ആണ് മരണപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
അതേസമയം ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാകും പ്രവര്‍ത്തിക്കുക. ഐഎംഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരും പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടി നിശ്ചയിക്കും. കൊലപാതകത്തിന് കാരണം പോലീസിന്റെ വീഴ്ച്ചയാണെന്നുള്‍പ്പെടെ ആരോപണം ഉയരുന്നുണ്ട്.
إرسال تعليق