മലപ്പുറം താനൂരില്‍ വിനോദ യാത്രാ ബോട്ട് മുങ്ങി; 11 മരണം

(www.kl14onlinenews.com)
(07-May-2023)

മലപ്പുറം താനൂരില്‍ വിനോദ യാത്രാ ബോട്ട് മുങ്ങി; 11 മരണം
മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദ യാത്രാ ബോട്ട് മുങ്ങി. 11 പേർ മരിച്ചു. ഒരു കുട്ടിയും സ്ത്രീയുൾപ്പടെയുള്ളവരണ് മരിച്ചത്. ഏഴുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. 35 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. അൽപ്പ സമയം മുമ്പാണ് അപകടം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ പരപ്പനങ്ങാടി, താനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post