സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 93.12 വിജയശതമാനം

(www.kl14onlinenews.com)
(12-May-2023)

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 93.12 വിജയശതമാനം

ന്യൂഡൽഹി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 93.12 ആണ് വിജയശതമാനം. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.nic.in, results.digilocker.gov.in, umang.gov.in എന്നിവയിലൂടെ പേരും റോൾ നമ്പരും കൊടുത്ത് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.

ഓൺലൈനായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in സന്ദർശിക്കുക
ഹോംപേജിലെ class 10 result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷൻ നമ്പർ, ജനന തീയതി അടക്കമുള്ള വിവരങ്ങൾ നൽകുക
സ്ക്രീൻ ഫലം തെളിയും
ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

ഉമാംഗ് (UMANG) ആപ്പിലൂടെ പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം

ആൻഡ്രോയിഡ് യൂസർ പ്ലേ സ്റ്റോറിൽനിന്നോ ഐഒഎസ് യൂസർ ആപ് സ്റ്റോറിൽ നിന്ന് ആപ് ഡൗൺ ലോഡ് ചെയ്യുക
സർവീസസ് സെക്ഷനിലെ സിബിഎസ്ഇ നോക്കുക
മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം ലോഗിൻ ചെയ്യുക
രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകുക
പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കായി 21.8 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയായിരുന്നു പരീക്ഷ നടന്നത്. മൂന്നു മണിക്കൂറായിരുന്നു പരീക്ഷാ ദൈർഘ്യം

Post a Comment

Previous Post Next Post