ചെമ്മനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (CFPO) രൂപീകൃതമായി

(www.kl14onlinenews.com)
(21-April-2023)

ചെമ്മനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (CFPO) രൂപീകൃതമായി

കോളിയടുക്കം: ചെമനാട് പഞ്ചായത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി ചെമ്മനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്ന പേരിൽ CFPO രൂപികരിച്ചു. പഞ്ചായത്തിൽ കൃഷി വ്യാപിപ്പിക്കുക, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി മാർക്കറ്റ് കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് CFPO രുപീകരിച്ചത്. പഞ്ചായത്തിൽ 200 കർഷക ഗ്രൂപ്പുകൾ ഉണ്ടാക്കി 2500 പേരെ പ്രൊഡ്യൂസർ കമ്പനിയിൽ   അംഗങ്ങൾ  ആക്കും.
മെമ്പർ ഷിപ് ക്യാമ്പയ്‌നും വാർഡ് തല  യോഗങ്ങളും മെയ് 31 നുള്ളിൽ പൂർത്തീകരിക്കും.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജ അബുബക്കർ  ഉൽഘാടനം ചെയ്തു.  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ കെ എ അധ്യക്ഷത വഹിച്ചു.ചെയ്ർമാൻമാരായ ഷംസുദീൻ  തെക്കിൽ, രമ ഗംഗാദരൻ,  മെമ്പർ മാരായ  രാജൻ കെ. പൊയ്‌നാച്ചി, മറിയം മാഹിൻ, സുജാത  രാമ  കൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ  കെ. വേണുഗോപാലൻ  സ്വാഗതവും  അസിസ്റ്റന്റ് കൃഷി ഓഫീസർ  ഇ രാജാഗോപാലൻ  നന്ദിയും  പറഞു. ഭാരവാഹികൾ 
പ്രസിഡന്റ്‌ -രത്നാകരൻ നായർ ഇ.
വൈസ് പ്രസിഡന്റ്‌- ബാബു മണിയങ്ങാനം 
സെക്രട്ടറി -രവീന്ദ്രൻ മണ്യം ജോയിന്റ് സെക്രടറി- ശ്രീമതി  സതി  പറമ്പ് 
ട്രഷറർ - കുഞ്ഞിക്കണ്ണൻ പറമ്പ്.

Post a Comment

Previous Post Next Post