പഞ്ചാബിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; 9 പേര്‍ ശ്വാസംമുട്ടി മരിച്ചു, 11 പേര്‍ ആശുപത്രിയില്‍

(www.kl14onlinenews.com)
(30-April-2023)

പഞ്ചാബിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; 9 പേര്‍ ശ്വാസംമുട്ടി മരിച്ചു, 11 പേര്‍ ആശുപത്രിയില്‍

ലുധിയാന: പഞ്ചിലെ ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. പത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ലുധിയാനയിലെ ഗിയാസ്പുരയിലാണ് സംഭവമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാകത ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തമുണ്ടായ മേഖലയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയടക്കം എത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്വാതി തിസ്വാന പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് പ്രദേശത്ത് എത്തുമ്പോള്‍ കണ്ടത് വഴിയിരികില്‍ ഉള്‍പ്പടെ ആളുകള്‍ വീണ് കിടക്കുന്നതാണെന്നും മരിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പടെയുണ്ടെന്നും അഗ്നിരക്ഷാ സേനാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവ സ്ഥലം ഒരു കിലോമീറ്റര്‍ പരിധിയില്‍ സീല്‍ ചെയ്തിരിക്കുകയാണ്.

Post a Comment

Previous Post Next Post