മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം; അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

(www.kl14onlinenews.com)
(29-April-2023)

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം; അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതാണ് നേരത്തെ തീരുമാനിച്ച മേയ് 7 മുതലുള്ള നാല് ദിവസത്തെ സന്ദർശനം റദ്ദാക്കാൻ കാരണമെന്ന് അറിയുന്നു.

അബുദാബി സാമ്പത്തിക വികസന വിഭാഗം സംഘടിപ്പിക്കുന്ന വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനായി യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം എത്താനിരുന്ന മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ് എന്നിവരും ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അബുദാബിയിലും ദുബായിലും പൗര സ്വീകരണം നൽകാൻ ഒരുക്കം നടന്നുവരികയായിരുന്നു.

കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വെള്ളിയാഴ്ച യുഎഇ, വിയറ്റ്നാം സ്ഥാനപതിമാരുമായി ന്യൂഡൽഹിയിലെ കേരള ഹൗസിൽ ചർച്ച നടത്തിയിരുന്നു.

Post a Comment

Previous Post Next Post