ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരൻ; ആരോഗ്യ മന്ത്രിക്ക് കത്തയച്ചു

(www.kl14onlinenews.com)
(13-April-2023)

ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരൻ; ആരോഗ്യ മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം : ശാസ്ത്രീയ ചികിത്സ ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്നില്ല എന്ന് കാണിച്ച് സഹോദരൻ അലക്സ് വി ചാണ്ടി ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തയച്ചു. അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ ലഭിക്കുന്നില്ല എന്നാണ് സഹോദരൻറെ ആരോപണം. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് അടിയന്തിരമായി ബാംഗ്ളൂർ എച്ച് സി ജി ആശുപത്രിയുമായി ബന്ധപ്പെടുകയും ശ്രീ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി തുടർ ചികിത്സ മെഡിക്കൽ ബോർഡിൻറെ വിദഗ്ദ്ധ ഉപദേശം സ്വീകരിച്ചും മറ്റും നടത്തുന്നതിനു വേണ്ട നടപടികൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നതായി കത്തിൽ പറയുന്നു. ഉമ്മൻ ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിന് ഏതങ്കിലും തരത്തിലുള്ള തടസ്സം ഏത് ഭാഗത്ത് നിന്ന് ഉണ്ടായാലും ആയത് നീക്കുന്നതിന് വേണ്ട നടപടികളും ഉണ്ടാകണമെന്നും അതത് ദിവസത്തെ ആരോഗ്യസ്ഥിതി കേരള മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അറിയിക്കത്തവിധം ഏർപ്പാടാക്കണമെന്നും താഴ്മയായി അഭ്യർത്ഥിക്കുന്നതായും കത്തിൽ പറയുന്നു.

ഉമ്മൻചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ അടുത്ത ബന്ധുക്കൾ നിഷേധിക്കുന്നു എന്ന് ആരോപിച്ച് നേരത്തേയും സഹോദരൻ അലക്സ് ചാണ്ടി രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post