ജനറൽ ആശുപത്രിയിലെ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആരോഗ്യ മന്ത്രിക്ക്‌ നിവേദനം നൽകി

(www.kl14onlinenews.com)
(28-April-2023)

ജനറൽ ആശുപത്രിയിലെ
അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആരോഗ്യ മന്ത്രിക്ക്‌ നിവേദനം നൽകി
കാസർകോട് :
കാസറഗോഡ് ജനറൽ ആശുപത്രിയിൽ കെട്ടിടത്തിനോട് ചേർന്ന് ഉടനടി നിയമപരമായ രീതിയിൽ മുൻവശത്തോ പിൻവശത്തോ പുതിയ റാമ്പ് നിർമ്മിക്കാനും, റാമ്പ് ഇല്ലാതെ കെട്ടിട അനുമതി നൽകിയ മുനിസിപ്പൽ എഞ്ചിനീയർക്ക് എതിരെ നടപടി സ്വീകരിക്കാനും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആരോഗ്യ മന്ത്രിക്ക്‌ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു

ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാവുന്ന സാഹചര്യത്തിൽ വീതി കുറഞ്ഞ കോണിപ്പടിയിലൂടെ കിടപ്പ് രോഗികളെ അഡ്മിറ്റ് ചെയ്യാനും ഡിസ്ചാർജ് ചെയ്യാനും ചുമട്ട് തൊഴിലാളികൾ ചുമടായി എടുത്ത് കൊണ്ട്പോവേണ്ടതായ സാഹചര്യമാണ് നിലവിലുള്ളത്.

ആശുപത്രി നിർമ്മിക്കുമ്പോൾ റാമ്പ് നിർബന്ധമാണെന്നത് നിയമപരമായ കാര്യമല്ലേ എന്നും ഇതല്ലാതെ എങ്ങനെ പ്ലാൻ അനുമതിയും നിർമ്മാണ അനുമതിയും കൊടുത്തു എന്നും ആരാണ് കൊടുത്തതെന്നും അത് ശരിയായ നടപടിക്രമം ആണോ എന്നും തെറ്റാണെങ്കിൽ അവർക്കെതിരെ എന്ത്കൊണ്ട് നടപടി എടുത്തില്ലായെന്നും കോണിപ്പടി എന്ന വീതി കുറഞ്ഞ സ്റ്റെയർകേസ് നിർമ്മാണവും അന്വേഷിക്കണമെന്നും കേരള ആരോഗ്യ വകുപ്പ് മന്ത്രിക്ക് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നേരിട്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിരുത്തരവാദപ്പെട്ട ഈ കുറ്റങ്ങൾ ചെയ്തവർക്കെതിരെ അന്വേഷണങ്ങളും നടപടികളും ആവശ്യപ്പെടുകയാണ്. ഇത്തരത്തിൽ വേറെ എവിടെയെങ്കിലും കെട്ടിട അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ ഉടനെ അവിടെയും അന്വേഷണവും നടപടി ക്രമങ്ങളും ഉണ്ടാവണമെന്ന് കൂടി ആവശ്യപ്പെടുന്നു.

റാമ്പ് നിർമ്മിക്കുന്നതിന് കേരള സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പുതിയ നടപടികൾ സ്വീകരിക്കണമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ ഭരണ-സാമ്പത്തിക അനുമതികൾ ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിയും മന്ത്രിസഭയും പാവപ്പെട്ട ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെടുകയാണെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയ്‌ക്ക് വേണ്ടി വൈസ് പ്രസിഡന്റുമാരായ ജമീല അഹമ്മദ്‌, ഫൈസൽ ചേരക്കാടത്ത്, ട്രഷറർ സലീം സന്ദേശം എന്നിവർ നേരിട്ട് നൽകിയ നിവേദനത്തിലൂടെ
ആവശ്യപ്പെട്ടു,

Post a Comment

Previous Post Next Post