മോദി' പരാമര്‍ശം; വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും

(www.kl14onlinenews.com)
(02-April-2023)

മോദി' പരാമര്‍ശം; വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും
ന്യൂഡല്‍ഹി: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. സൂറത്ത് കോടതിയിലാണ് അപ്പീൽ ഫയൽ ചെയ്യുന്നത്.സെഷന്‍സ് കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം.

രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ സൂറത്ത് വിധിക്കെതിരെ ഏപ്രിൽ അഞ്ചിന് മുമ്പ് അപ്പീൽ സമർപ്പിക്കുമന്ന് അറിയിച്ചിരുന്നു. മനു അഭിഷേക് സിങ് വി ഉൾപ്പെടുന്ന കോൺ​ഗ്രസിന്റെ നിയമ വിഭാ​ഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. മോദി പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പാട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു. 'മോദി' സമുദായത്തെ അപമാനിച്ചു എന്ന കേസിൽ ഈ മാസം 12 ന് ഹാജരാകാൻ പാട്നയിലെ പ്രത്യേക കോടതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദിയുടെ പരാതിയിന്മേലാണ് നടപടി. 2019 ൽ കർണാടകയിലെ കോലാറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ 'മോദി' സമുദായത്തെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. ഇതേ കേസിലാണ് സൂറത്ത് കോടതി കഴിഞ്ഞയാഴ്ച രാഹുലിനെ ശിക്ഷിച്ചത്. തുടർന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കുകയായിരുന്നു.

Post a Comment

Previous Post Next Post