താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

(www.kl14onlinenews.com)
(08-April-2023)

താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാട് മൂലമുള്ള തർക്കമാണ് കാരണമായതെന്ന് ആണ് സൂചന. പണം നൽകുന്നില്ലെന്ന് ആരോപിച്ചു ഒരു സംഘം നേരത്തെ ഷാഫിക്കെതിരെ പരാതി നൽകിയിരുന്നു.

ഒന്നരക്കോടി രൂപ ഷാഫിയിൽ നിന്ന് കിട്ടാൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ സംഘമാകാം തട്ടിക്കൊണ്ടു പോയത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി ഷാഫിയും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പരാമർശിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം.

താമരശ്ശേരിക്കടുത്ത് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയേയും ഭാര്യ സെനിയയേയുമാണ് ഇന്നലെ രാത്രി 9 മണിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയ ഗുണ്ടാസംഘം തട്ടികൊണ്ടുപോയത്. യാത്രയ്ക്കിടയിൽ ബഹളം വച്ചതിനെ തുടർന്ന് സെനിയയെ 150 മീറ്റർ അകലെയെത്തിയപ്പോൾ പുറത്തേക്ക് തള്ളിയിട്ടു. നാലുപേരടങ്ങുന്ന സംഘമാണ് പിന്നിലെന്നും ബലപ്രയോഗത്തിനിടയിൽ തോക്കിന്റെതെന്ന് കരുതുന്ന ഭാഗം വീട്ടുമുറ്റത്ത് വീണിട്ടുണ്ടെന്നും സെനിയ പറഞ്ഞു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറുമാസം മുൻപാണ് ഷാഫി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. താമരശ്ശേരി DYSPയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post