ചെമനാട് പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയലിസിസ് രോഗികൾക്കുള്ള മരുന്ന് കൈമാറി

(www.kl14onlinenews.com)
(08-April-2023)

ചെമനാട് പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയലിസിസ് രോഗികൾക്കുള്ള മരുന്ന് കൈമാറി
കോളിയടുക്കം : ചെമനാട് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് രോഗികൾക്കുള്ള 10 ലക്ഷം രൂപയുടെ ഡയലിസിസ് കിറ്റ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ മെഡിക്കൽ ഓഫീസർ ഡോ. സി എം കായിഞ്ഞിക്ക്‌ കൈമാറി.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വികസന, ക്ഷേമകാര്യ ചെയർപേഴ്സന്മാരായ ആയിഷ കെ എ , ശംസുദ്ദിൻ തെക്കിൽ, മെമ്പർമാരായ നിസാർ ടി പി , അസ്യ മുഹമ്മദ്‌ എന്നിവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ കായിഞ്ഞി സ്വാഗതവും പാലിയേറ്റീവ് സിസ്റ്റർ ബിന്ദു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post