ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?; വന്ദേഭാരത് യാത്രയിൽ പ്രധാനമന്ത്രിക്ക് മുമ്പിൽ പാടി തകർത്തത് പാർവതി

(www.kl14onlinenews.com)
(27-April-2023)

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?; വന്ദേഭാരത് യാത്രയിൽ പ്രധാനമന്ത്രിക്ക് മുമ്പിൽ പാടി തകർത്തത് പാർവതി
തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രധാനമന്ത്രിക്ക് മുമ്പിൽ പാടി തകർത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി പാർവതി. സംസാരിക്കാൻ തയ്യാറെടുത്തു നിന്ന പാർവതിയോട് പെട്ടെന്നാണ് പ്രധാനമന്ത്രി പാട്ടുപാടാൻ പറഞ്ഞത്. ഉടൻ തന്നെ മനസിൽ ഓർമ വന്ന ഒരു പാട്ട് പാർവതി പാടി. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ', എന്ന കവിതയാണ് പാർവതി പാടിയത്.

പ്രധാനമന്ത്രിക്ക് വരികളുടെ അർഥം ഇംഗ്ലീഷിൽ പറഞ്ഞു കൊടുത്തിട്ടാണ് പാർവതി കവിത ആലപിച്ചത്. കവിത മുഴുവൻ ആസ്വദിച്ച ശേഷം പ്രധാനമന്ത്രി പാർവതിയെ അഭിനന്ദിച്ചു. കണിയാപുരം സ്വദേശിയായ പാർവതി പള്ളിപ്പുറം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പട്ടികജാതി വകുപ്പിലെ അസിസ്റ്റൻറ് ഡെവലപ്മെന്റ് ഓഫീസർ അജികുമാറിന്റെയും കഴക്കൂട്ടം ജ്യോതി നിലയം സ്കൂളിലെ അധ്യാപിക ശ്രീജയുടേയും മകളാണ് പാർവതി.
പ്രധാനമന്ത്രി പാർവതി പാടുന്നതിന്റെ ദൃശ്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്കൂളിൽ നിന്നു നൂറോളം കുട്ടികളുമായി മത്സരിച്ചാണ് പാർവതിക്ക് വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത ഒൻപത് പേരിൽ അഞ്ചു പേർക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയോട് സംസാരിക്കാനായിരുന്നു പാർവതി തയ്യാറെടുത്ത് നിന്നത്. എന്നാൽ പെട്ടന്നായിരുന്നു അദ്ദേ​ഹം പാട്ടു പാടാൻ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനോടും ശശി തരൂർ എംപിയോടും കവിതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതായും പാർവതി പറഞ്ഞു.

Post a Comment

Previous Post Next Post