കേരളം വെന്തുരുകുന്നു! ഇന്നും ഉയർന്ന താപനില തുടരാൻ സാദ്ധ്യത

(www.kl14onlinenews.com)
(13-April-2023)

കേരളം വെന്തുരുകുന്നു! ഇന്നും ഉയർന്ന താപനില തുടരാൻ സാദ്ധ്യത
സംസ്ഥാനത്ത് ഇന്നും ഉയർന്ന തപനില തുടരാൻ സാദ്ധ്യത. ഈ വർഷം ഇതുവരെ ഉണ്ടായതിൽ റെക്കോർഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ചിലയിടത്ത് 40ത്ഥ സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി.

പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6 ഡിഗ്രി സെൽഷ്യസ് ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

മുൻ കാലങ്ങളിൽ ഉച്ച സമയത്ത് മാത്രമാണ് ചൂട് ഏറ്റവും ഉയർന്ന് നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്. തുടർച്ചയായി താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു വരികയാണ്.

Post a Comment

Previous Post Next Post