സ്നേഹ സംഗമമായി ജെസിഐ ഇഫ്താർ മീറ്റ്

(www.kl14onlinenews.com)
(11-April-2023)

സ്നേഹ സംഗമമായി ജെസിഐ ഇഫ്താർ മീറ്റ്
കാസർകോട് :
ജെ സി ഐ കാസർകോടി ന്റെ ഇഫ്താർ സംഗമം സമൂഹത്തിന്റെ നാനാതുറയിലെ ആൾക്കാരെ പങ്കെടിപ്പിച്ചു വളരെ വിപൂലമായി നടത്തി. പുതിയ ബസ് സ്റ്റാൻഡ് ബേകാച്ചിയിൽ വെച്ച് നടന്ന സംഗമത്തിൽ വ്യാപാര പ്രമുഖർ,മാധ്യമ പ്രവർത്തകർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, വിവിധ ക്ലബ് പ്രധിനികൾ പങ്കെടുത്തു . ജെസിഐ കാസർകോട് പ്രസിഡന്റ് യതീഷ് ബല്ലാൽ അധ്യക്ഷത വഹിച്ചു. സംഗമം ജെ സി ഐ മുൻ മേഖലാ 19 പ്രസിഡന്റ് അബ്ദുൽ മഹറൂഫ് ഉദ്ഘാടനം ചെയ്തു . റഷീഖ് ഹുദവി റമസാൻ സന്ദേശം നൽകി. ജെ സി ഐ മുൻ മേഖലാ 19 പ്രസിഡന്റ് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ശിഹാബ് ഊദ് സ്വാഗതവും മൊയ്‌നുദ്ദീൻ കാസർകോട് നന്ദിയും പറഞ്ഞു.
സംഗമത്തിൽ പ്രസ് ക്ലബ് കാസറഗോഡ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം , മാധ്യമ പ്രവർത്തകരായ അബ്ദുല്ല കുഞ്ഞി ഉദുമ , മുജീബ് അഹമ്മദ് , ഗണേഷ്, ജയേഷ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post