ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തിയ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

(www.kl14onlinenews.com)
(03-April-2023)

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തിയ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി.

അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, അഖില ബാഡ്ജിൽ പ്രദർശിപ്പിച്ച വിവരങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ‘ശമ്പളരഹിത സേവനം 41–ാം ദിവസം’ എന്നായിരുന്നു അഖിലയുടെ ബാഡ്ജിൽ എഴുതിയിരുന്നത്.

അഖിലയെ സ്ഥലംമാറ്റിയതിൽ യൂണിനുകൾ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാർച്ച് 31നാണ് ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി നടപടിയെടുത്തത്.

Post a Comment

أحدث أقدم