വന്ദേഭാരത് കാസർകോടിനോടുള്ള ചിറ്റമ്മനയത്തിനെതിരെ ഒന്നിക്കണം:അജിത്കുമാർ ആസാദ്

(www.kl14onlinenews.com)
(16-April-2023)

വന്ദേഭാരത്
കാസർകോടിനോടുള്ള ചിറ്റമ്മനയത്തിനെതിരെ ഒന്നിക്കണം:അജിത്കുമാർ
ആസാദ്
കാസർകോട്:
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേ ക്കുള്ള ദൂരത്തേക്കാൾ - കൂടുതലാണ് ഭരണാധികാരികൾ കാസർഗോഡ് കാരോട് കാണിക്കുന്ന രണ്ടാനമ്മ നയമെന്നും ഇതിനെതിരെ കാസർഗോഡിൻ്റെ മനഃസാക്ഷി ഉണരേണ്ടതുണ്ടന്നും PDP സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ആവശ്യപ്പെട്ടു.

രണ്ടാം കുടിയിലെl മക്കളെപ്പോലെയാണ് ഭരണാധികാരികൾ കാസർഗോഡിനെ കാണുന്നത്.
പലർക്കും കണ്ണൂരിനിപ്പുറം കാസർഗോഡ് ഉണ്ടന്ന് പോലും അറിയില്ലാത്ത പോലുള്ള സമീപനമാണ് കാണുന്നത്.

ഇവിടെ ജനങ്ങളുടെ നാവായി പ്രതികരിക്കാനും അവകാശങ്ങൾ വാങ്ങിത്തരാനുമായി നാം തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികളുടെ നിസംഗഭാവം പ്രതിക്ഷേധാർഹമാണ്.

25 ന് പ്രധാനമന്ത്രി വന്ദേ ഭാരത് പ്രഖ്യാപനം നടത്തുമ്പോൾ അത് കാസർഗോഡുകാർക്ക് കൂടി ഉള്ളതാവണം
ഇവിടെ കേന്ദ്ര ഭരണകക്ഷിയെന്നോ - സംസ്ഥാന ഭരണകക്ഷിയെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ കാസർഗോഡ് കാർക്ക് ഒരുമിച്ച് നിൽക്കാനാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post