എഐ ക്യാമറ നിരീക്ഷണം; കുടുങ്ങുമെന്ന പേടി നിയമലംഘകരുടെ എണ്ണം കുറച്ചെന്ന് കണക്ക്

(www.kl14onlinenews.com)
(21-April-2023)

എഐ ക്യാമറ നിരീക്ഷണം; കുടുങ്ങുമെന്ന പേടി നിയമലംഘകരുടെ എണ്ണം കുറച്ചെന്ന് കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 726 നിര്‍മ്മിത ബുദ്ധി ക്യാമറകളാണ് നിയമലംഘനം കണ്ടെത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമറകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരുമാസത്തേക്ക് പിഴയീടാക്കില്ലെന്നും ബോധവല്‍ക്കരണം മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
എഐ ക്യാമറകള്‍ സംബന്ധിച്ചും നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ സംബന്ധിച്ചുമുള്ള വാര്‍ത്തകള്‍ ഗതാഗത നിയമലംഘകരുടെ എണ്ണം കുറച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വലിയ പിഴ വരുന്നുവെന്ന പ്രചാരണമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിയമലംഘകരുടെ എണ്ണം കുറയാന്‍ കാരണമായത്.
ഏപ്രില്‍ 17ന് 450,552 പേരാണ് ഗതാഗത നിയമം ലംഘിച്ചത്. 18-ാം തിയതി 421,001 പേരും നിയമലംഘനം നടത്തിയതായി കണ്ടെത്തി. എന്നാല്‍ 19-ാം തിയതി നിയമലംഘകരുടെ എണ്ണം 397,488 ആയി കുറഞ്ഞു. വ്യാഴാഴ്ച മുതലാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായത്.
അടുത്ത മാസം 19 വരെ നിയമലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് അയക്കുകയും ബോധവല്‍ക്കരണം നടത്തുകയുമാകും ചെയ്യുക. 20 മുതല്‍ പിഴ ഈടാക്കല്‍ ആരംഭിക്കും. നിയമലംഘനം സംബന്ധിച്ചും പിഴയെ കുറിച്ചും വിശദീകരിക്കുന്ന നോട്ടീസാകും വാഹന ഉടമകള്‍ക്ക് അയക്കുക. മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയും സന്ദേശമെത്തും.

Post a Comment

Previous Post Next Post