വന്ദേഭാരത് 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു

(www.kl14onlinenews.com)
(21-April-2023)

വന്ദേഭാരത് 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു

ന്യൂഡൽഹി: വന്ദേഭാരത് സംസ്ഥാനത്ത് ഓടിത്തുടങ്ങുന്നതോടെ റെയില്‍വേ പാതകളും വികസന വഴിയിൽ. 130 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടിക്കാൻ പാകത്തിൽ വികസിപ്പിക്കാനുള്ള പാതകളുടെ പട്ടികയിൽ കേരളത്തിലെ 3 സെക്ഷനുകൾ ഉള്‍പ്പെടെ 53 റൂട്ടുകള്‍ കൂടി റെയിൽവേ ഉൾപ്പെടുത്തി.

കേരളത്തില്‍ നിന്ന് തിരുവനന്തപുരം–കോഴിക്കോട് (ആലപ്പുഴ വഴി), തിരുവനന്തപുരം– മധുര, കോഴിക്കോട്–കണ്ണൂർ റൂട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വന്ദേഭാരത് അനുവദിച്ചപ്പോൾത്തന്നെ കേരളത്തിലെ ട്രാക്കിൽ വേഗം കൂട്ടാനുള്ള കർമ പദ്ധതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വികസിപ്പിക്കുന്ന പുതിയ 53 റെയിൽവേപ്പാതകളുടെ പട്ടിക പുറത്തുവന്നത്. എ തൊട്ട് ഇ കാറ്റഗറി വരെ വിവിധ വേഗത്തിലുള്ള പാതകളാണ് റെയിൽവേയ്ക്കുള്ളത്. പുതിയ പട്ടികയിൽ തിരുവനന്തപുരം–കോഴിക്കോട് 400 കിലോമീറ്റർ വേഗം കൂട്ടും. . കണ്ണൂർ–കോഴിക്കോട് 89 കിലോമീറ്റർ, തിരുവനന്തപുരം–മധുര 310 കിലോമീറ്റർ എന്നിവയും സിഗ്നലിങ്ങും വളവ് നിവർത്തലുമടക്കമുള്ള പ്രവര്‍ത്തികളിലൂചെ വേഗം കൂട്ടുമെന്ന് റിപ്പോർട്ട്.

സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 25ന് തിരുവനന്തപുരത്ത് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർഗോഡു നിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post