ഞാൻ ആരെയും തള്ളിയിട്ടിട്ടില്ല, ആരും വീഴുന്നതും കണ്ടില്ല; മൂന്ന് പേരുടെ മരണത്തിൽ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി

(www.kl14onlinenews.com)
(09-April-2023)

ഞാൻ ആരെയും തള്ളിയിട്ടിട്ടില്ല, ആരും വീഴുന്നതും കണ്ടില്ല; മൂന്ന് പേരുടെ മരണത്തിൽ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ട്രെയിനിൽ നിന്നും വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പങ്കില്ലെന്ന് പ്രതി ഷാരൂഖിന്റെ മൊഴി. താൻ ആരേയും തള്ളിയിട്ടില്ലെന്നും തീവെപ്പിന് പിന്നാലെ ആരെങ്കിലും ട്രെയിനിൽ നിന്ന് വീഴുന്നതോ ചാടുന്നതോ കണ്ടില്ലെന്നും ഷാരൂഖ് പോലീസിനോട് പറഞ്ഞു.

താൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. തനിക്ക് തോന്നിയപ്പോൾ ചെയ്‌തെന്നാണ് ഷാരൂഖ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡൽഹിയിൽ നിന്നും പുലർച്ചെ 4.49ഓഠെയാണ് ഷാരൂഖ് സെയ്ഫി ഷൊർണൂരിലെത്തുന്നത്. അന്ന് വൈകുന്നേരമാണ് ഇയാൾ തീ വെച്ച ട്രെയിനിൽ കയറുന്നത്.

അന്ന് പകൽ സമയത്ത് ഷാരൂഖ് സെയ്ഫി എവിടെയെല്ലാം പോയി എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. പെട്രോൾ വാങ്ങാൻ ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പെട്രോൾ പമ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

അതേസമയം, പ്രതിക്ക് കൂടുതൽ വൈദ്യ സഹായം നൽകേണ്ടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന. ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാരൂഖ് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാവും തെളിവെടുപ്പ് തീരുമാനിക്കുക.

Post a Comment

Previous Post Next Post