യുകെയില്‍ നിന്നെത്തിയത് 15 ദിവസം മുമ്പ്; 25കാരി തൂങ്ങിമരിച്ചു

(www.kl14onlinenews.com)
(12-April-2023)

യുകെയില്‍ നിന്നെത്തിയത് 15 ദിവസം മുമ്പ്; 25കാരി തൂങ്ങിമരിച്ചു
കോട്ടയം കുടമാളൂരില്‍ 25കാരി ആത്മഹത്യ ചെയ്ത നിലയില്‍. കുടമാളൂര്‍ മഞ്ജുഷയില്‍ മഹിമ മോഹനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം അവധിക്ക് നാട്ടിലെത്തിയതായിരുന്നു മഹിമ. ഇന്നലെയായിരുന്നു സംഭവം.

യുകെയിലെ സണ്ടര്‍ലാന്‍ഡിലായിരുന്നു മഹിമ ഭര്‍ത്താവ് അനന്തുവിനൊപ്പം താമസിച്ചിരുന്നത്. 15 ദിവസം മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. മഹിമയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മരണകാരണം വ്യക്തമല്ല

Post a Comment

Previous Post Next Post