താഹിറ ശ്രമിച്ചത് കുടുംബത്തെ ഇല്ലാതാക്കാന്‍; ഇരയായത് 12കാരനും

(www.kl14onlinenews.com)
(24-April-2023)

താഹിറ ശ്രമിച്ചത് കുടുംബത്തെ ഇല്ലാതാക്കാന്‍; ഇരയായത് 12കാരനും
കൊയിലാണ്ടി അരിക്കുളത്ത് 12 വയസ്സുകാരനെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പിതൃസഹോദരി താഹിറയാണ് 12 വയസുകാരനായ അഹമ്മദ് ഹസ്സൻ റിഫായിയെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

സംഭവത്തിന് പിന്നിലെ ആസൂത്രണം കണ്ടെത്തണമെന്ന ആവശ്യവുമായി താഹിറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുന്നുണ്ട്. ഹസ്സൻ റിഫായിയുടെ മാതാപിതാക്കളുൾപ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസ് കരുതുന്നത്.

കൊയിലാണ്ടി അരിക്കുളത്ത് 12കാരൻ അഹമ്മദ് ഹസ്സൻ റിഫായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആസൂത്രണം നടന്നെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തെ ഒന്നാകെ തന്നെ കൊലപ്പെടുത്താനാണ് താഹിറ ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയത്. സംഭവ ദിവസം ഹസൻ മാത്രം ഐസ്ക്രീം കഴിച്ചതും മറ്റാരും വീട്ടിലില്ലാതിരുന്നതും കൊണ്ട് വൻ ദുരന്തം ഒഴിവായി. കുടുംബപ്രശ്നങ്ങൾ കാരണമാണ് സ്വന്തം സഹോദരന്‍റെ കുടുംബത്തെ ഇല്ലാതാക്കാൻ താഹിറയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാൽ കാരണമെന്തെന്ന് താഹിറ വ്യക്തമാക്കിയിട്ടില്ല.

ഗുരുതര മാനസിക പ്രശ്നങ്ങൾ ഇവർക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ആസൂത്രണം ഉണ്ടെന്നും കൂടുതൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലാവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.

ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നും പ്രതി താഹിറ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സഹോദരൻമുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നുമാണ് പോലീസ് അനുമാനം. നേരത്തെ മുഹമ്മദ് അലിയുമായി ഇവർക്ക് പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിലുളള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചത്. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ട്. അതിനാണ് നാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

Post a Comment

Previous Post Next Post