നിയമസഭാ സംഘർഷം; എംഎൽഎമാർ പരാതി നൽകി,കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

(www.kl14onlinenews.com)
(16-Mar-2023)

നിയമസഭാ സംഘർഷം; എംഎൽഎമാർ പരാതി നൽകി,കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെ നടന്ന സംഘർഷത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവരാണ് പരാതി നൽകിയത്. പ്രതിഷേധത്തിനിടെ എംഎൽഎമാരെ ആക്രമിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം എന്നാണ് പരാതി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ട് മണിക്ക് ചേരും. പ്രതിപക്ഷ എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കും.

സ്‌പീക്കർക്ക് എതിരെ പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷവും വാച്ച് ആൻറ് വാ‍ർഡും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഭരണപക്ഷ എംഎൽഎമാരും അവരുടെ പിഎമാരും ആക്രമികച്ചതായി പ്രതിപക്ഷം പരാതിപ്പെട്ടു. സംഘർഷത്തിൽ കെ കെ.രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു. അതേസമയം വാച്ച് ആൻറ് വാ‍ർഡുകൾ ആരെയും അക്രമിച്ചിട്ടില്ലെന്നും അവരുടെ ഡ്യൂട്ടി നിർഹിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഭരണപക്ഷ നിലപാട്.

Post a Comment

Previous Post Next Post