ഏഷ്യാനെറ്റ് ന്യൂസിനെതിരായ അതിക്രമം; 8 എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

(www.kl14onlinenews.com)
(04-Mar-2023)

ഏഷ്യാനെറ്റ് ന്യൂസിനെതിരായ അതിക്രമം; 8 എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കളടക്കം എട്ടുപ്രതികൾ അറസ്‌റ്റിൽ. അന്യായമായി സംഘം ചേർന്ന് ഓഫീസിനുളളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ അറിയിച്ചിരുന്നു.

പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡ‍ന്റ് പ്രജിത് ബാബു, ജില്ലാ കമ്മിറ്റിയംഗം ശരത്, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി, ബ്രഹ്മദത്ത് ദേവ്, ശരത്, അമർജിത്, മുഹമ്മദ് ഷനോഫ് , ബ്രിജിത് രാജ് , അമൽജിത് ബാബു തുടങ്ങി കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്‌റ്റിലായത്.

അന്യായമായി സംഘം ചേരൽ, കുറ്റകരമായി അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ റീജയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയെന്നും, ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

Previous Post Next Post