(www.kl14onlinenews.com)
(02-Mar-2023)
ഏഥൻസ്: ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. 57 പേർ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണെന്ന് ഗ്രീക്ക് ഫയർ സർവീസ് അറിയിച്ചു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച അർധരാത്രിയോടെ ടെമ്പെയിൽ ലാരിസ്സക്ക് സമീപമാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനും കാർഗോ ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. നിരവധി കോച്ചുകൾ പാളം തെറ്റുകയും മൂന്ന് കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു.
ഇത്തരമൊരു ദുരന്തം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും അതിനായിരിക്കും ഇനി ശ്രമമെന്നും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസ് പറഞ്ഞു.
അപകടത്തിന്റെ കാരണങ്ങൾ പൂർണ്ണമായി പരിശോധിക്കുന്നതിനും റെയിൽവേ പദ്ധതികൾ നടപ്പാക്കുന്നതിലെ ദീർഘ കാലതാമസം അന്വേഷിക്കുന്നതിനും വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി രൂപീകരിക്കാനാണ് തീരുമാനം.
അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗതാഗത മന്ത്രി രാജിവെച്ചിരുന്നു. ലാരിസ്സ സ്റ്റേഷൻ മാസ്റ്ററെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Post a Comment