ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ വീണ്ടും മന്ത്രിസഭാ തീരുമാനം; കരാര്‍ പുതിയ കമ്പനിയുമായി

(www.kl14onlinenews.com)
(02-Mar-2023)

ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ വീണ്ടും മന്ത്രിസഭാ തീരുമാനം; കരാര്‍ പുതിയ കമ്പനിയുമായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വീണ്ടും ഹെല്‌കോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. പുതിയ കമ്പനിയെ കണ്ടെത്താനുള്ള ടെണ്ടര്‍ വിളിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. നേരത്തെ ഉണ്ടായിരുന്ന ഹെലികോപ്റ്ററിന്റെ വാടകക്കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നത്.

കേന്ദ്ര പൊതുമേഖല സ്ഥാപനവും ഹെലികോപ്ടര്‍ സേവനദാതാവുമായ പവന്‍ ഹന്‍സ് ലിമിറ്റഡുമായി ആദ്യം സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. പ്രതിമാസം 1.60 കോടിയായിരുന്നു കരാര്‍ തുക. പിന്നീട് ഈ കരാര്‍ റദ്ദാക്കി ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷനുമായി 80 ലക്ഷം രൂപയുടെ കരാറിലൊപ്പിട്ടിരുന്നു.

നിലവിലെ കരാറിന്റെ കാലാവധി കഴിഞ്ഞതോടെയാണ് വൈറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറൊപ്പിടാന്‍ തീരുമാനിച്ചതെന്നാണ് അറിയിച്ചത്. സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണത്തിന് രൂപീകരിച്ച കമ്പനിക്ക് 6,000 കോടിയുടെ സര്‍ക്കാര്‍ ഗാരന്റി അനുവദിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതുവരെ എടുത്ത 4200 കോടി വായ്പയ്ക്കും ഇനി എടുക്കാവുന്ന 1800 കോടി വായ്പക്കുമാണ് ഗാരന്റി നല്‍കുക.

Post a Comment

Previous Post Next Post