ബ്രഹ്മപുരം: ഏഴാം ക്ലാസിനു മുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ? എറണാകുളം കളക്ടറോട് സോഷ്യൽ മീഡിയ

(www.kl14onlinenews.com)
(06-Mar-2023)

ബ്രഹ്മപുരം: ഏഴാം ക്ലാസിനു മുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ? എറണാകുളം കളക്ടറോട് സോഷ്യൽ മീഡിയ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിൽ എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ബ്രഹ്മപുരം മാലിന്യനിക്ഷേപ പ്ലാന്റിലെ വൻ തീപിടിത്തത്തെ തുടർന്ന് വിഷപ്പുക വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി എറണാകുളം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് അവധി നൽകാനുള്ള കളക്ടറുടെ തീരുമാനം ചോദ്യം ചെയ്ത് നെറ്റിസൺസ് രംഗത്തെത്തി. എറണാകുളം നഗരത്തെയും സമീപ പ്രദേശങ്ങളെയും പുക ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നഗരസഭയുടെ കീഴിൽ ഉൾപ്പെടെ വരുന്ന ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ആണ് തിങ്കളാഴ്ച സ്കൂൾ അവധി പ്രഖ്യാപിച്ചത്

മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റിന് കീഴിൽ നൂറിലധികം കമന്റുകൾ വന്നു. മിക്കവാറും എല്ലാവരും എല്ലാ വിദ്യാർത്ഥികൾക്കും അവധി,പ്രഖ്യാപിച്ചിക്കാത്തതിന് കലക്ടറെ വിമർശിച്ചു.

‘മറ്റു കുട്ടികളുടെ കാര്യം എങ്ങനെയാണ് അവരും കുട്ടികൾ തന്നെയല്ലേ അവർക്കും ഇത് എഫക്ട് ചെയ്യുന്നതല്ലേ പിന്നെ എന്തുകൊണ്ട് അവർക്ക് അവധി കൊടുക്കുന്നില്ല ഞാൻ ഉദ്ദേശിച്ചത് ഹൈസ്കൂളിലെ കോളേജ് കുട്ടികളെ കുറിച്ചാണ് ഇതിന്പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു’, ‘കുട്ടികൾ എത്ര ചെറുതായാലും വലുതായാലും ജീവന്റെ വില ഒന്നല്ലേ. രക്ഷിതാക്കൾക്ക് മക്കൾ എല്ലാം ഒരുപോലെയാണ്’, ‘ഏത് പ്രായക്കാരായാലും ശ്വാസ തടസ്സം വന്നാല്‍ ബുദ്ധിമുട്ട് തന്നെയാണ്. സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ള കുട്ടികൾ ഫൈനൽ പരീക്ഷയുടെ തയാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് അസുഖം വന്നാല്‍ അവരുടെ ഫൈനൽ എക്സാം കുഴയും. ദയവായി പുക നിയന്ത്രണത്തിൽ ആവുന്നത് വരെ അവധി പ്രഖ്യാപിക്കണം,’ എന്നിങ്ങനെയാണ് കമന്റുകളിൽ ചിലർ.

2022 ഓഗസ്റ്റിൽ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കളക്ടർ സോഷ്യൽ മീഡിയയിൽ സമാന വിവാദം നേരിട്ടിരുന്നു. നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവുമായിരുന്നു വിഷയം. സ്കൂളുകൾക്ക് കൃത്യസമയത്ത് കളക്ടർ അവധി പ്രഖ്യാപിക്കുന്നതിൽ വീഴ്ച പറ്റിയതാണ് വിഷയമായത്.

Post a Comment

Previous Post Next Post