നിസ്വാർത്ഥ സേവകരായ സർക്കാർ ജീവനക്കാർ നാടിന് അഭിമാനം- എൻ.എ.നെല്ലിക്കുന്ന് എം. എൽ.എ അബ്ദുൾ സലാം മാതൃകാ സേവകൻ

(www.kl14onlinenews.com)
(06-Mar-2023)

നിസ്വാർത്ഥ സേവകരായ സർക്കാർ ജീവനക്കാർ നാടിന് അഭിമാനം- എൻ.എ.നെല്ലിക്കുന്ന് എം. എൽ.എ
അബ്ദുൾ സലാം മാതൃകാ സേവകൻ

കാസർകോട് : നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയ സർക്കാർ ജീവനക്കാർ നാടിനും സമൂഹത്തിനും അഭിമാനമാണെന്ന് എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ അഭിപ്രായപ്പെട്ടു.
ഇത്തരം ആൾക്കാരെ കണ്ടെത്തി അനുമോദിക്കേണ്ടതും ആദരിക്കേണ്ടതും സന്നദ്ധ സംഘടനകളുടെയും സമൂഹത്തിന്റെയും കടമ ആണെന്നും അദ്ദേഹം പറഞ്ഞു.
കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2023-ലെ പി.എൻ.പണിക്കർ സ്മാരക സ്റ്റേറ്റ് അവാർഡ് തൊഴിൽ നൈപുണ്യ വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറും, കലാസാംസ്കാരിക രംഗത്തെ നിറ സാനിധ്യവുമായ ശ്രീ.വി.അബ്ദുൾ സലാമിനു കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് നാർക്കോട്ടിക് വിഭാഗം ഡി വൈ എസ് പി എം.എ.മാത്യു പ്രശംസാ പത്രം കൈമാറി.
കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ അനിൽ നീലാംബരി, തിരക്കഥാകൃത്ത് അബൂ താഹി, കവയത്രി എം.എ. മുംതാസ്, പ്രസ്സ് ഫോറം സെക്രട്ടറി
അമീർ പള്ളിയാൻ, സബ് ഇൻസ്‌പെക്ടർ രവി കൊട്ടോടി, കാൻഫെഡ് സോഷ്യൽ ഫോറം സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, പ്രൊഫ. എ ശ്രീനാഥ്, സി.പി.വി.വിനോദ് കുമാർ,
എൻ. സുകുമാരൻ, കെ ആർ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ പാറ
പി എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
പഴയകാല കാൻഫെഡ് പ്രവർത്തകൻ അഡ്വ. മാധവൻ മലാങ്കാട്, സാക്ഷരത പ്രവർത്തകൻ ഹനീഫ കടപ്പുറം എന്നിവരെ പൊന്നാട നൽകി ആദരിച്ചു.

അവാർഡ് ജേതാവ് വി അബ്ദുൾ സലാം മറുപടി പ്രസംഗം നടത്തി.

Post a Comment

Previous Post Next Post