മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

(www.kl14onlinenews.com)
(31-Mar-2023)

മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
മംഗളൂരു: മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൈസുരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിർമല (48), മക്കളായ ചൈതന്യ (9), ചൈത്ര (9) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ കെ എസ് റാവു റോഡിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടക്കെണി മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ് ലൈൻ നമ്പര്‍: 1056, 0471-2552056)

Post a Comment

Previous Post Next Post