സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം പീതാംബരൻ സമ്മാനിച്ചു

(www.kl14onlinenews.com)
(31-Mar-2023)

സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം പീതാംബരൻ സമ്മാനിച്ചു
കാസർകോട് :
ജെ സി ഐ കാസർകോട് മാസം തോറും നൽകി വരുന്ന സല്യൂട്ട് ദി സൈലന്റ് സ്റ്റാർ മാർച്ച് മാസത്തെ പുരസ്‌കാരം കാസർകോട് നഗരസഭാ കോണ്ടിൻജന്റ് വർക്കർ പീതാംബരൻ നൽകി അദ്ദേഹത്തെ ആദരിച്ചു. സമൂഹത്തിൽ യാതൊരു അംഗീകാരമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായും വിശ്രമമില്ലാതെ ജനങ്ങളെ സേവിക്കുന്നവർക്ക് ജെ സി ഐ മാസംതോറും നൽകുന്ന ആദരവ് പരിപാടിയാണ് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം . പരിപാടിയിൽ ജെ സി ഐ കാസർകോട് പ്രസിഡന്റ് യതീഷ് ബളാൽ അധ്യക്ഷത വഹിച്ചു . പീതാംബരനെ കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ വി എം മുനീർ ഷാളും മൊമെന്റോയും അണിയിച് ആദരിച്ചു .
കാസറഗോഡ് നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് , കാസറഗോഡ് നഗരസഭാ കൗൺസിലർമാരായ ശാരദ , ലളിത , ഉമാ , വിമല ശ്രീധരൻ , ജെസിഐ കാസർകോട് ട്രഷറർ ശിഹാബ് ഊദ് , ഭരത് ബാബു , കാസറഗോഡ് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു . അനസ് കല്ലങ്കയ് സ്വാഗതവും , സെക്രട്ടറി മൊയ്‌നുദ്ദീൻ കാസർകോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post