നി​യ​മ​ലം​ഘ​നം; ഖത്തറിൽ 23 റി​ക്രൂ​ട്ട്മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

(www.kl14onlinenews.com)
(03-Mar-2023)

നി​യ​മ​ലം​ഘ​നം; ഖത്തറിൽ 23 റി​ക്രൂ​ട്ട്മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
ദോ​ഹ: ​​തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് ച​ട്ടം ലം​ഘി​ച്ച രാ​ജ്യ​ത്തെ 23 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി, സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​​ളോ​ട് പ്ര​തി​ക​രി​ക്കാ​ത്ത​തി​നും വി​ദേ​ശ തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ൽ ച​ട്ട​ലം​ഘ​നം കാ​ണി​ച്ച​തി​നു​മാ​ണ് ന​ട​പ​ടി. തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നും റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്റെ​യും തു​ട​ർ​ച്ച​യാ​യാ​ണ് ന​ട​പ​ടി.

അ​ൽ ന​സ​ർ റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ൻ​സി, അ​ൽ ഷു​യൂ​ഖ് മാ​ൻ​പ​വ​ർ, അ​ൽ മീ​ർ മാ​ൻ​പ​വ​ർ, ഫ്ര​ണ്ട്സ് മാ​ൻ പ​വ​ർ റി​ക്രൂ​ട്ട്മെ​ന്റ്, ഓ​ൺ പോ​യ​ന്റ് സൊ​ലൂ​ഷ​ൻ, യൂ​റോ​ടെ​ക് മാ​ൻ പ​വ​ർ റി​ക്രൂ​ട്ട്മെ​ന്റ്, റീ​ജ​ൻ​സി മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്മെ​ന്റ്, ടോ​പ് യൂ​ണി​ഖ് മാ​ൻ​പ​വ​ർ, അ​ൽ വാ​ദ് മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്മെ​ന്റ്, അ​ൽ റ​ഷാ​ദ് മാ​ൻ പ​വ​ർ, അ​ൽ ഷ​രി​ഫ് മാ​ൻ​പ​വ​ർ, അ​ൽ ബ​റാ​ക, ഏ​ഷ്യ​ൻ ഗ​ൾ​ഫ്, വൈ​റ്റ് മാ​ൻ​പ​വ​ർ, ദാ​ന ദോ​ഹ, അ​ൽ നൗ​ഫ് സ​ർ​വി​സ്, റോ​യ​ൽ മാ​ൻ​പ​വ​ർ, അ​ൽ വ​ജ്ബ, പ്രോ​ഗ്ര​സി​വ്, ഏ​ർ​ത് സ്മാ​ർ​ട്ട് ഹ്യൂ​മ​ൻ റി​സോ​ഴ്സ് ക​മ്പ​നി, ഇ​റാം മാ​ൻ പ​വ​ർ, അ​ൽ സ​ഫ്സ, അ​ൽ വാ​ബ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഗാ​ർ​ഹി​ക ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ റി​ക്രൂ​ട്ട്മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​രി​ശോ​ധ​ന പ​രി​പാ​ടി​ക​ളും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. പു​തി​യ നി​ബ​ന്ധ​ന​ക​ളോ​ടെ​യു​ള്ള തൊ​ഴി​ൽ ക​രാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്റി​ന് പ​ര​മാ​വ​ധി ഫീ​സ് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്മെ​ന്റ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 40288101 ന​മ്പ​റി​ൽ ബോ​ധി​പ്പി​ക്കാം.

Post a Comment

Previous Post Next Post