സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ കെ രമ

(www.kl14onlinenews.com)
(21-Mar-2023)

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ കെ രമ
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കെ കെ രമ എംഎൽഎ ആയിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ചെങ്കോട്ടുകോണത്ത് യുവതിയ്ക്ക് നേരെ നടന്ന അതിക്രമവും സഭയിൽ അടിന്തരപ്രമേയമായി ഉന്നയിക്കാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷം ആലോചിച്ചിരുന്നു.

ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വച്ച് യുവതിയെ ആശുപത്രിയിലെ അറ്റൻഡർ പീഡിപ്പിച്ച സംഭവം സ്ത്രീകളിൽ ഉളവാക്കിയിട്ടുള്ള കടുത്ത ആശങ്ക സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടാനിരിക്കുന്നത്. സ്ത്രീസുരക്ഷയിൽ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് കെ കെ രമ എംഎൽഎ അടിയന്തര പ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെടാനിരിക്കുന്നത്. തുടർച്ചയായി ഇത് ആറാം തവണയാണ് മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിൽ പ്രതിപക്ഷം നോട്ടീസ് നൽകുന്നത്.

Post a Comment

Previous Post Next Post