പ്രൊഫ.അബ്ദുൾ ഗഫാറിന്റെ 'ഞാൻ സാക്ഷി' ചർച്ച ചെയ്തു-സന്ദേശം ഗ്രന്ഥാലയം ചൗക്കി

(www.kl14onlinenews.com)
(16-Mar-2023)

പ്രൊഫ.അബ്ദുൾ ഗഫാറിന്റെ 'ഞാൻ സാക്ഷി' ചർച്ച ചെയ്തു-സന്ദേശം ഗ്രന്ഥാലയം ചൗക്കി

ചൗക്കി: അടിയന്തരാവസ്ഥയിൽ രാജനെത്തേടിപ്പോയ സാക്ഷി പ്രൊഫസർ കെ.കെ.അബ്ദുൾ ഗഫാറിന്റെ ആത്മകഥ" ഞാൻ സാക്ഷി" ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ ചർച്ച ചെയ്തു. സന്ദേശം ഗ്രന്ഥാലയം ഹാളിൽ വെച്ചു ചേർന്ന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ നിർവ്വഹിച്ചു പ്രമുഖ പത്രപ്രവർത്തകൻ ടി.എ. ഷാഫി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കാസറഗോഡ് ജില്ലാ ബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളായ ഏരിയാൽ അബ്ദുള്ള, കെ.കുഞ്ഞിരാമൻ, അബ്ദു കാവുഗോളി, മഹമൂദ് കുളങ്ങര, എം.പി. ജിൽ ജിൽ, അബൂ കാസർക്കോട്, ഹനീഫ കടപ്പുറം, എം.എ.കരീം, ഹക്കീം കമ്പാർ, മുഹമ്മദ് ഷാഫി മഹാറാണി, ഖത്തർ കൃഷ്ണൻ , കെ.വി. മുകുന്ദൻ , ബഷീർ സന്ദേശം, സുലൈമാൻ തോരവളപ്പ് , ഷുക്കൂർ ചൗക്കി , സുലൈമാൻ ചൗക്കി, അബ്ദുൾ റഹ്മാൻ ആസാദ് നഗർഎന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു
സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post