ബ്രഹ്‌മപുരം തീപിടിത്തം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

(www.kl14onlinenews.com)
(17-Mar-2023)

ബ്രഹ്‌മപുരം തീപിടിത്തം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ
 
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. തീപിടിത്തത്തിന്റെ പൂര്‍ണം ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കൂടാതെ വിഷയത്തിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.

തീപിടിത്തവും അനുബന്ധ സാഹചര്യവും കണക്കിലെടുത്ത് ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ട്രൈബ്യൂണല്‍ കേസെടുത്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് അഡീഷണല്‍ സെക്രട്ടറി വി വേണു ഹാജരാകുകയും ചെയ്തിരുന്നു.

വിഷയത്തിൽ അഡി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മാര്‍ച്ച് പത്തിന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്, സംഭവങ്ങളുടെ കലണ്ടര്‍ ഓഫ് ഇവന്റ്‌സ്, എറണാകുളം ജില്ലാ കലക്ടര്‍ മാര്‍ച്ച് പത്തിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്, മാര്‍ച്ച് 14ന് കലക്ടര്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്, ശാരദാ മുരളീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എന്നിവയാണ് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ നല്‍കിയിരിക്കുന്നത്. അതേസമയം ബ്രഹ്മപുരത്ത് വീഴ്ചയില്ലെന്നാണ് കേരളം ആവര്‍ത്തിക്കുന്നത്.

Post a Comment

Previous Post Next Post