അബ്ദുറഹ്മാൻ മാസ്റ്റർക്ക് ജാസ് കൈനോത്ത് ക്ലബ്ബിന്റെ സ്നേഹാദരവ്

(www.kl14onlinenews.com)
(17-Mar-2023)

അബ്ദുറഹ്മാൻ മാസ്റ്റർക്ക് ജാസ് കൈനോത്ത് ക്ലബ്ബിന്റെ സ്നേഹാദരവ്

മേൽപറമ്പ്:ചന്ദ്രഗിരി എൽ. പി സ്‌കൂളിൽനിന്നും വിരമിക്കുന്ന പ്രധാനധ്യാപകൻ അബ്ദുറഹ്മാൻ മാസ്റ്റർക്ക് ജാസ് കൈനോത്ത് ക്ലബ്ബിന്റെ സ്നേഹാദരവ് വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 3 വർഷത്തെ സമാനതകളില്ലാത്ത സംഭാവന നൽകികൊണ്ടാണ് കുട്ടികളുടെ സ്വന്തം അബ്ദുറഹ്മാൻ മാഷ് വിരമിക്കുന്നത്.
ചടങ്ങിലെ മുഖ്യാഥിതി ചെമ്മനാട് പഞ്ചായത്ത് 18 ആം വാർഡ്‌ മെമ്പർ അബ്ദുൽ കലാം സഹദുല്ല മാഷിനുള്ള പൊന്നാട അണിയിച്ചു. ജാസ് കൈനോത്ത് ക്ലബ്ബ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം യൂസുഫ് കുന്നരിയത്ത് ക്ലബ്ബിനുവേണ്ടി ഉപഹാരം നൽകി.
സാജൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാസ് കൈനോത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സബീർ കായിന്റടി സ്വാഗതവും ട്രഷറർ അബ്ബാസ് കൈനോത്ത് നന്ദിയും പറഞ്ഞു. ചന്ദ്രഗിരി എൽ. പി സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ അശോകൻ, ഹയർ സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ നസീർ കെ. വി. ടി, ഫസ്‌ലു FR, സലാം കൈനോത്ത്, നിസാർ കൈനോത്ത് (പ്രസിഡന്റ്‌ ജിംഖാന ക്ലബ്ബ്), സ്കൂൾ അധ്യാപിക അധ്യാപകന്മാർ, മറ്റു ഭാരവാഹികൾ, ജാസ് കൈനോത്ത് ക്ലബ്ബ്‌ മെമ്പർമാരായ നസീർ കുന്നരിയത്ത്, ഉനൈസ്, ഷഫീഖ്, അനു, അജ്മൽ, റഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.


Post a Comment

Previous Post Next Post