വനിതാദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

(www.kl14onlinenews.com)
(08-Mar-2023)

വനിതാദിനാഘോഷവും
മെഡിക്കൽ ക്യാമ്പും
സംഘടിപ്പിച്ചു
കാസർകോട് :
സാർവദേശീയ വനിതാ ദിനാഘോഷം കെപിഒഎ, കെപിഎൽഒഎഫ്, ഹെൽത്ത് മാൾ, ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സംയുക്തമായി ഗവ. മഹിളാ മന്ദിരത്തിൽ ഡി വൈ എസ് പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു

കാസർകോട് : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ , ഹെൽത്ത് മാൾ, ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റി റ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ വനിതാ ദിനത്തിൽ പരവനടുക്കം ഗവ. മഹിളാ മന്ദിരത്തിൽ വെച്ചു വനിതാ ദിനാഘോഷവും മെഡിക്കൽ ക്യാമ്പിന്റെയും ഉൽഘാടനം ബേക്കൽ സബ് ഡിവിഷണൽ ഡി വൈ എസ് പി സുനിൽ കുമാർ നിർവ്വഹിച്ചു.
കെ പി ഒ എ സംസ്ഥാന നിർവാഹക സമിതി അംഗം ലീല കെ അദ്ധ്യക്ഷത വഹിച്ചു.
കാസറഗോഡ് വനിതാ സ്റ്റേഷൻ ഇൻസ്പെക്ടർ പി ചന്ദ്രിക, എസ് ഐ ശരണ്യ എം വി , കെ പി എ സംസ്ഥാന കമ്മിറ്റി അംഗം പ്രസീത പി പി , മഹിളാ മന്ദിരം സൂപ്രണ്ട് ജിഷ, ഹെൽത്ത് മാൾ സി എം ഒ ഡോ. രാജമോഹനൻ, കെ പി ഒ എ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ , സെക്രട്ടറി എ പി സുരേഷ് , ഫൈസൽ ഹെൽത്ത് മാൾ, കെ പി എൽ ഒ എഫ് ജില്ലാ പ്രസിഡണ്ട് ഫാസിൽ പി, സെക്രട്ടറി സുനിൽ കുമാർ , വൈ.പ്രസിഡണ്ട് അബൂയാസർ കെ പി , എക്സിക്യുട്ടീവ് മെമ്പർമാരായ സുപ്രഭ, ലത ജഗന്നാഥ് എന്നിവർ പങ്കെടുത്തു.
കെ അജിത സ്വാഗതവും കെ പി വി രാജീവൻ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post