കെപിസിസി യോഗത്തിൽ കെ സുധാകരനെതിരെ രൂക്ഷവിമ‍ർശനാവുമായി കൊടിക്കുന്നിൽ സുരേഷ്

(www.kl14onlinenews.com)
(08-Mar-2023)

കെപിസിസി യോഗത്തിൽ കെ സുധാകരനെതിരെ രൂക്ഷവിമ‍ർശനാവുമായി കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമ‍ർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉയർത്തി. വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.

റായ്പൂർ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പുനസംഘടന അനന്തമായി വൈകുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരൻറെ നിലപാട്. ഭാരവാഹികൾ പ്രശ്നപരിഹാരത്തിന് കൂടുതൽ മുൻകയ്യെടുക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post