വനിതാദിനത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രതമ വനിതാ പ്രസിഡണ്ടിനെ ആദരിച്ചു- സന്ദേശം വനിതാ വേദി

(www.kl14onlinenews.com)
(09-Mar-2023)

വനിതാദിനത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രതമ വനിതാ പ്രസിഡണ്ടിനെ ആദരിച്ചു- സന്ദേശം വനിതാ വേദി
ചൗക്കി: സന്ദേശം സംഘടന
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ആദ്യ വനിതാപ്രസിഡണ്ടായിരുന്ന ജമീലാ ഹമീദിനെ ചൗക്കി സന്ദേശം സംഘടന സ്നേഹോപകാരം നൽകി ആദരിച്ചു. 1995 മുതൽ 2000 വരെ പ്രസിഡണ്ടായിരുന്ന ജമീലാ ഹമീദ് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി നടത്തിയ സേവനങ്ങൾ അവിസ്മരണീയമായിരുന്നു. സന്ദേശം വനിതാവേദി പ്രസിഡണ്ട് ഡോ.രുപാ വി.റാവു ആദ്യ കാല പ്രസിഡണ്ടിനെ ഷാൾ അണിയിച്ച് സ്നേഹാദരവ് നൽകി ആദരിച്ചു.സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ്. കാസറഗോഡ് ജില്ലാ ബസ്സ് ഓണേർസ് ട്രഷറർ പി എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ. സന്ദേശം സംഘടന സെക്രട്ടറി സലിം എം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post