ഓട്ടോയും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു:2 പേർക്ക് പരിക്ക്,വൻ ​​ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

(www.kl14onlinenews.com)
(09-Mar-2023)

ഓട്ടോയും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു:2 പേർക്ക് പരിക്ക്,വൻ ​​ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് ഓട്ടോറിക്ഷയും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് സിലിണ്ടറുകൾ സമീപത്തെ പെട്രോൾ പമ്പിലേക്ക് തെറിച്ചു വീണു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കൂറ്റനാട് നിന്ന് പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ഓട്ടോയും എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്

Post a Comment

Previous Post Next Post