കൃഷിക്കും പാർപ്പിട നിർമ്മാണത്തിനും ഊന്നൽ നൽകി പിലിക്കോട് പഞ്ചായത്ത് ബജറ്റ്

(www.kl14onlinenews.com)
(22-Mar-2023)

കൃഷിക്കും പാർപ്പിട നിർമ്മാണത്തിനും ഊന്നൽ നൽകി പിലിക്കോട് പഞ്ചായത്ത് ബജറ്റ്

പിലിക്കോട്: ഉല്പാദന മേഖലയിൽ സമഗ്ര കൃഷി വികസന പദ്ധതിക്കും, ഭവന നിർമ്മാണത്തിനും ആരോഗ്യ മേഖലയിൽ വികസനത്തിനും ഊന്നൽ നൽകി
പിലിക്കോട് പഞ്ചായത്ത് ബജറ്റ്. 28.23 കോടി രൂപ വരവും 27.39 കോടി രൂപ ചിലവും, 83.61 ലക്ഷം നീക്കിയിരിപ്പും ലക്ഷ്യമാക്കിയുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് എ കൃഷ്ണൻ അവതരിപ്പിച്ചത്. ഉല്പാദന മേഖലയിൽ 6,235,350 രൂപയും, ആരോഗ്യ മേഖലയിൽ 6081,240 രൂപയും, ഭവന നിർമ്മാണത്തിന് ഒരു കോടി രൂപയും വകയിരുത്തി. പുത്തരിപ്പാടം നെൽകൃഷി, നട്ടിക്കൂട്ടം പച്ചക്കറി കൃഷി, ചെറു ധാന്യ കൃഷി, സൗഗന്ധികം പുഷ്പകൃഷി, പുതിയ പഞ്ചായത്ത്‌ കെട്ടിടം അനുബന്ധ ഓഫീസ്, റൂറൽ മാർക്കറ്റ്, പകൽ വിശ്രമകേന്ദ്രം, സീറോ കാർബൺ പദ്ധതി, ഡിജിറ്റൽ സാക്ഷരത, വിദ്യാലയങ്ങൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ്, യു.പി.വിഭാഗം കുട്ടികൾക്ക് നീന്തൽ പരിശീലനം, വീടുകളിൽ റിംഗ് കമ്പോസ്റ്റ്, കിണർ റീചാർജ്, മെൻസ്ട്രൽ കപ്പ്‌ വിതരണം, സ്നേഹക്കൂട് വയോജന കൂട്ടായ്മ, ഓജസ്സ് -ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി, ഭിന്നശേഷി ക്കാർക്ക് സ്വയം തൊഴിൽ പരിശീലനം, വിനോദ യാത്ര, ഹരിതകർമ്മ സേന വെയിങ് മെഷീൻ, വനിതകൾക്ക് സ്വയം രക്ഷ പരിശീലനം, അംഗൻവാടി ശിശു സൗഹൃദം, എൽ പി വിഭാഗം കായിക മേള, ബാൻഡ് സെറ്റ് -വനിത,കറി പൌഡർ നിർമ്മാണ യൂണിറ്റ്, പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് കുടിവെള്ള സംഭരണി, വീട് പുനരുദ്ധരണം, തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത പൊതു ആസ്തി നിർമ്മാണം- 27 കോൺക്രീറ്റ് റോഡ് നിർമ്മാണം,അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി എന്നിവയെല്ലാം ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിത്തിയിട്ടുണ്ട്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുജാത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി വി ചന്ദ്രമതി, വി വി സുലോചന, മെമ്പർമാരായ പി വി ചന്ദ്രൻ, സി വി രാധാകൃഷ്ണൻ, രവീന്ദ്രൻ മാണിയാട്ട്, ഭജിത്ത് കെ, റഹീന പി കെ, സി ഡി എസ് ചെയര്പേസൺ പി ശാന്ത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി വി.മധുസൂദനൻ സ്വാഗതവും ഹെഡ് ക്ലാർക്ക് സുരേഷ് അരിയിൽ നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post