റമദാന്‍ നന്മകള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന മാസം ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

(www.kl14onlinenews.com)
(23-Mar-2023)

റമദാന്‍ നന്മകള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന മാസം ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
നന്മകള്‍ക്ക് ഇരട്ടി പ്രതിറലം ലഭിക്കുന്ന പുണ്യമാസമാണ് റമദാനെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.മനുഷ്യര്‍ സന്മാര്‍ഗ്ഗമായി ജീവിക്കാന്‍ വിശുദ്ധ ഖുറാന്‍ സമ്മാനിച്ച മാസമാണിതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. റംസാനോടനുബന്ധിച്ച് 30 പ്രശസ്ത കവികളുടെ മതസൗഹാര്‍ദ്ദ രചനകള്‍ക്ക് സംഗീതം നല്‍കി ആലപിക്കുന്ന മൂന്നാമത് റമദാന്‍ സംഗീത ഉപാസന ലോഗോ പ്രദര്‍ശനവും മന്ത്രി നിര്‍വ്വഹിച്ചു.

മതമൈത്രി സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനാണ ലോഗോ നല്‍കിയത്. മുഹമ്മദ് ബഷീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കണിയാപുരം ബദറുദ്ദീന്‍ മൗലവി റംസാന്‍ സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയര്‍, അശ്വധ്വനി കമാലുദീന്‍, ജഹാംഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post