യുഎഇയിൽ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചു

(www.kl14onlinenews.com)
(04-Mar-2023)

യുഎഇയിൽ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചു
ചോദിച്ച പണം നൽകാത്തതിന് മലപ്പുറം സ്വദേശിയെ ബന്ധു കുത്തിക്കൊന്നു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് കൊല്ലപ്പെട്ടത്. അബുദാബി മുസഫയിൽ വച്ചാണ് യാസിർ ബന്ധുവിൻ്റെ കുത്തേറ്റ് മരിച്ചത്. ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകൾ. യാസറിൻ്റെ ബന്ധുവായ മുഹമ്മദ് ഗസാനിയാണ് കൊലപാതകം നടത്തിയത്.

യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിംഗിലേയ്ക്ക് രണ്ട് മാസം മുൻഅപാണ് ബന്ധുവായ മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. ജോലിക്കു കയറിയ മുഹമ്മദിന് യാസിർ ശമ്പളം നൽകിയിരുന്നു. എന്നാൽ ഇതിനു പുറമേ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ആലോചിക്കാം എന്ന മറുപടിയാണ് യാസിർ മുഹമ്മദിനോട് പറഞ്ഞിരുന്നത്. മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റ് രണ്ട് സുഹൃത്തുക്കളുമായി അയാസിർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിയിലായിരുന്നു ആക്രമണം.

രണ്ട് സുഹൃത്തുക്കളുമായി കാര്യങ്ങൾ സംസാരിക്കവേ അവിടേക്ക് എത്തിയ മുഹമ്മദ് അവരെ ആക്രമിക്കുകയായിരുന്നു. മൂന്നുപേരും പുറത്തേയ്ക്ക് ഓടുന്നതിനിടെ യാസിർ നിലത്തുവീണു. ഓടിയെത്തിയ പ്രതി യാസിറിനെ കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യാസിർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു എന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

യാസിറനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷം മുഹമ്മദ് ഓടിയൊളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അബുദാബി പൊലീസ് പ്രതിയെപിന്തുടർന്നാണ് പിടികൂടിയത്. അബ്ദുൽഖാദറിൻ്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസർ. ഭാര്യ റംല ഗർഭിണിയാണ്. രണ്ട് മക്കളുണ്ട്.Post a Comment

Previous Post Next Post