യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം: സാദിഖലി ശിഹാബ് തങ്ങൾ

(www.kl14onlinenews.com)
(07-Mar-2023)

യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം: സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ. ലീഗ് വർഗീയപാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം കൂടിയാണെന്നും സാദിഖലി തങ്ങൾ.

മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യുഡിഎഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണ്.


Post a Comment

Previous Post Next Post