കോവിഡ് വ്യാപനത്തില്‍ ജാഗ്രത; സംസ്ഥാനത്ത് ഒരാഴ്ച സൂക്ഷ്മ നിരീക്ഷണമെന്ന് മന്ത്രി വീണ ജോർജ് 2023

(www.kl14onlinenews.com)
(23-Mar-2023)

കോവിഡ് വ്യാപനത്തില്‍ ജാഗ്രത; സംസ്ഥാനത്ത് ഒരാഴ്ച സൂക്ഷ്മ നിരീക്ഷണമെന്ന് മന്ത്രി വീണ ജോർജ്
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ഒരാഴ്ച സൂക്ഷ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ക്ലസ്റ്ററുകൾ രൂപപെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

ആക്റ്റീവ് രോഗികളിൽ പത്ത് ശതമാനം പേർക്കാണ് ആശുപത്രികളിൽ ചികിത്സ വേണ്ടി വരുന്നത്. എണ്ണം കൂടിയാൽ നേരിടാനായി മെഡിക്കൽ കോളേജുകളുൾപ്പടെ ഒരുക്കം തുടങ്ങി കഴിഞ്ഞു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന ഗുരുതര രോഗികളുടെ എണ്ണത്തിലും നേരിയ വർധനവ് പ്രകടമാകുന്നതായി അധികൃതർ പറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം കൂടിയാൽ ഐസിയു, വെന്റിലേറ്റർ ആവശ്യമുള്ള രോഗികളും കൂടുമെന്നത് കൊണ്ടാണ് മെഡിക്കൽ കോളേജുകളുൾപ്പടെ സർജ് പ്ലാൻ ഇതിനോടകം തയാറാക്കുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് -19, ഇൻഫ്ലുവൻസ കേസുകളിൽ പെട്ടെന്നുണ്ടായ വർധനവിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. സ്ഥിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുവേ കൊവിഡ്-19 പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും രാജ്യത്തുടനീളമുള്ള അണുബാധയുടെ അവസ്ഥ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Post a Comment

أحدث أقدم